കൊച്ചി: ജീവന് ഭീഷണിയുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്നാ സുരേഷ്. തനിക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന കോടതിയിൽ ഹർജി നൽകി. തനിക്കും കുടുംബാംഗങ്ങൾക്കും കോടതി ഇടപെട്ട് സംരക്ഷണം ഉറപ്പാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലർ ജയിലിൽ വന്ന് തന്നെ കണ്ട് കേസുമായി ബന്ധമുള്ള ഉന്നതരുടെ പേര് പറയരുതെന്ന് ആവശ്യപ്പെട്ടു. തന്നെയും കുടുംബത്തേയും അപകടപ്പെടുത്താൻ ശേഷിയുളളവരാണെന്നും അവർ മുന്നറിയിപ്പ് നൽകി. കുടുംബത്തെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. സഹകരിക്കരുതെന്നും അവർ പറഞ്ഞു. നവംബർ 25 ന് മുൻപ് പല പ്രാവശ്യം ഭീഷണി തുടർന്നുവെന്നും സ്വപ്ന പറയുന്നു. ജയിലിൽ വന്നവരെ കണ്ടാൽ തിരിച്ചറിയുമെന്നും സ്വപ്ന പറഞ്ഞു.
തിരുവനന്തപുരത്ത് അട്ടക്കുളങ്ങര ജയിലിൽ ആയിരുന്ന സമയത്താണ് ചിലർ തന്നെ വന്ന് കണ്ടത്. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞാൽ താൻ പോകേണ്ടത് അട്ടക്കുളങ്ങര ജയിലിലേക്കാണ്. അവിടെ വെച്ച് തന്നെ അപായപ്പെടുത്താൻ സാധ്യതയുണ്ട്. അതിനാൽ തനിക്ക് സംരക്ഷണം വേണമെന്നും സ്വപ്ന കോടതിയിൽ ആവശ്യപ്പെട്ടു.