വെല്ലിംഗ്ടൺ: ചരിത്രത്തിലാദ്യമായി ന്യൂസിലൻഡ് പാര്‍ലമെന്റിൽ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ഇന്ത്യൻ വംശജൻ ഡോ.ഗൗരവ് ശര്‍മ്മ. ഹിമാചല്‍ പ്രദേശുകാരനാണ് മുപ്പത്തിമൂന്നുകാരനായ ഗൗരവ് ശര്‍മ്മ. ഭരണകക്ഷിയായ ലേബർ പാർട്ടി സ്ഥാനാർത്ഥിയായി ഹാമിൽട്ടൺ വെസ്റ്റിൽ നിന്നുമാണ് അദ്ദേഹം വിജയിച്ചത്. നാഷണൽ പാർട്ടിയുടെ ടിം മക്കിൻഡോയെ 4,386 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 1996 മുതല്‍ ന്യൂസീലന്‍ഡില്‍ താമസമാക്കിയതാണ് ഗൗരവിന്റെ കുടുംബം.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ന്യൂസിലൻഡ് പാർലമെന്റിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട, ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഗൗരവ് ആദ്യം ന്യൂസിലൻഡിലെ പ്രാദേശിക ഭാഷയായ മാവോരിയിലും പിന്നീട് സംസ്കൃതത്തിലും സത്യപ്രതിജ്ഞ ചൊല്ലി. ന്യൂസിലാന്റ് പാർലമെന്റിൽ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഇന്ത്യൻ വംശജനായ ആദ്യത്തെ അംഗവും വിദേശത്ത് സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത ലോകത്തിലെ രണ്ടാമത്തെ രാഷ്ട്രീയ നേതാവുമായിരുന്നു ഡോ. ഗൗരവ് ശർമ്മ. നേരത്തെ സുരിനാമിൽ ഇന്ത്യൻ വംശജ പ്രസിഡന്റ് ചന്ദ്രികപേർസാദ് സന്തോകി ജൂലൈയിൽ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്യ്തിരുന്നു.