തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ അംഗങ്ങൾ സത്യപ്രതിജ്ഞാ ചെയ്ത് അധികാരമേറ്റു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും സംസ്ഥാന വ്യാപകമായി 10 മണിക്കും കോര്‍പറേഷനുകളില്‍ 11 മണിക്കുമാണ് ചടങ്ങ് നടന്നത്.
പ്രായംകൂടിയ അംഗത്തിനാണ് ഉദ്യോഗസ്ഥര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക. മറ്റ് അംഗങ്ങള്‍ക്ക് ഈ മുതിര്‍ന്ന അംഗമാണ് സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ച കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് 28ന് രാവിലെ 11നും ഉപാധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് 30 ന് രാവിലെ പതിനൊന്നിനും ഉപാധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചയ്ക്ക് രണ്ടിനും ആണ് നടക്കുക.