കൊച്ചി: പിണറായി വിജയൻ സർക്കാരിന്റ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണുമായുള്ള ശബ്ദ രേഖ പുറത്ത് വിടാൻ സ്വപ്ന സുരേഷ്. ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞാണ് സ്വപ്ന വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വർഷങ്ങൾ മുമ്പേ ഷാജിനെ അറിയാമെന്നും ശിവശങ്കറിൻ്റെ പുസ്തകം ഇറങ്ങിയ ശേഷമാണ് ഷാജുമായി വീണ്ടും പരിചയം പുതുക്കിയതെന്നും സ്വപ്ന വ്യക്തമാക്കി. രഹസ്യമൊഴി കൊടുത്ത ശേഷം നിർബന്ധമായും കാണണം എന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരിൽ വെച്ച് കണ്ടു. കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് അന്ന് ഷാജ് ചോദിച്ചത്. മകളുടെ പേര് പറഞ്ഞാൽ മുഖ്യമന്ത്രിയ്ക്ക് സഹിക്കാൻ പറ്റില്ലെന്ന് ഷാജ് പറഞ്ഞു. സരിതിനെ പൊക്കുമെന്ന് പറഞ്ഞത് ഷാജ് ആണ്. അതു കൊണ്ടാണ് ഷാജിന്റെ സഹായം തേടിയത്.
സുഹൃത്തായ ഷാജിനെ കുടുക്കാൻ താത്പര്യമില്ലായിരുന്നു. ശബ്ദ രേഖ റെക്കോർഡ് ചെയ്തത്നി വൃത്തി കേടുകൊണ്ടാണ്. തടവറയിൽ ഇടുമെന്നും മകനെ നഷ്ടപ്പെടുമെന്നും ഭീഷണിപ്പെടുത്തി. ഇത് കേട്ടപ്പോൾ ഞാൻ തകർന്നു.അതു കൊണ്ടാണ് റെക്കോർഡ് ചെയ്തതെന്നും സ്വപ്ന പറഞ്ഞു.