തൃശ്ശൂർ : സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ദേഹാസ്വാസ്ഥ്യം. ക്ഷീണം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് സ്വപ്നയെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ് മാറ്റിയത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യമാണ് അനുഭവപ്പെട്ടത് എന്നാണ് വിവരം. അതേസമയം സ്വപ്നയുടെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയെ പാർപ്പിച്ചിരിക്കുന്നത്.