തിരുവനന്തപുരം: ഇന്നലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ ശരിയാണെങ്കില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പുസ്തകം പിന്‍വലിക്കേണ്ട സാഹചര്യം ആണ്. അശ്വത്ഥാമാവ് വെറും ഒരാന എന്ന എം ശിവശങ്കറിന്റെ പുസ്തകത്തിനു സത്യത്തില്‍ അത് പ്രസാധനം ചെയ്ത വ്യാഴാച്ചക്ക് ശേഷം കേവലം 24 മണിക്കൂറിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നും ബാഗ് വിട്ടു കിട്ടാന്‍ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ പുസ്തകത്തിലെ വാദങ്ങള്‍ തെറ്റാണ്. അതില്‍ എന്താണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്ന് വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് വീണ്ടും.
തന്നെ നിശബ്ദയാക്കി ജയിലില്‍ അടയ്ക്കാനാണ് സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എന്‍ഐഎയെ കൊണ്ടുവന്നത്. എന്‍ഐഎയ്ക്ക് കേസ് അന്വേഷണം കൈമാറിയതിനു പിന്നില്‍ ശിവശങ്കറിന്റെ മാസ്റ്റര്‍ ബ്രെയിന്‍. അദ്ദേഹത്തിന്റെ പുസ്തകത്തില്‍ തന്നെക്കുറിച്ച് നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് ധാരാളം സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഐ ഫോണ്‍ മാത്രമാണ് അദ്ദേഹം എടുത്തു പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ശിവശങ്കറിന്റെ എല്ലാ പിറന്നാളുകള്‍ക്കും ഞാന്‍ സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. എന്റെ സാമ്ബത്തികശേഷിക്കും പരിമിതികള്‍ക്കും അനുസരിച്ച് അദ്ദേഹത്തിന്റെ പിറന്നാളുകള്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലും മറ്റും ആഘോഷിച്ചു. സത്യത്തില്‍ താനാണ് ചൂഷണം ചെയ്യപ്പെട്ടത്. എന്റെ ഗതി ഇനിയൊരു പെണ്ണിനും വരരുത്.
സ്വപ്നയും പുസ്തകം വായിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. വായിച്ച ശേഷം തന്നെക്കുറിച്ച് കൂടുതല്‍ പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും സ്വപ്ന പറയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കാന് നിര്‍ദേശിച്ചവരിലും ശിവശങ്കര്‍ ഉണ്ട്. സന്ദീപും ജയശങ്കറുമാണ് അതിര്‍ത്തി കടക്കാന്‍ സഹായിച്ചതെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. മുന്‍ സ്പീകര്‍ ശ്രീരാമകൃഷ്ണനെ ഉദ്ഘാടനത്തിന് താന്‍ ക്ഷണിച്ചിട്ടില്ല. സരിത്തും സന്ദീപും ആണ് അദ്ദേഹത്തെ ക്ഷണിച്ചത്. ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു. സ്വകാര്യ ഫ് ളാറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.