തിരുവനന്തപുരം: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ നൂറ്റിഅഞ്ചാം ചരമവാർഷികദിനമായ ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
പാളയത്ത് സ്വദേശാഭിമാനിയുടെ പ്രതിമയിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സി.പി.എം മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ , സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ , CPI ദേശീയ കൺട്രോൾ കമ്മീഷൻ അംഗം പന്ന്യൻ രവീന്ദ്രൻ , മുൻ മന്ത്രി എം. വിജയകുമാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി C. ശിവൻകുട്ടി , കടകംപള്ളി സുരേന്ദ്രൻ MLA , CMP സംസ്ഥാന ജനറൽ സെക്രട്ടറി C.P ജോൺ , കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് , CITU സംസ്ഥാന സെക്രട്ടറി K.S സുനിൽ കുമാർ , സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി , ഡോ. P.K രാജശേഖരൻ , നഗരസഭാ കൗൺസിലർ മേരി പുഷ്പം എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എച്ച്.ഹണി കൃതജ്ഞത രേഖപ്പെടുത്തി.