തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്റെ അപകട മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. ഇക്കാര്യം ഉന്നയിച്ചു അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തി. ഇതോടെ എസ്.വി പ്രദീപിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പ്രതാപചന്ദ്രൻ നായരുടെ സംഘമാകും ഈ കേസ് അന്വേഷിക്കുക.
അതേസമയം തലസ്ഥാന നഗരിയിൽ മാധ്യമപ്രവർത്തകർ അപകടത്തിൽ മരിക്കുന്നത് 16 മാസത്തിനിടെ രണ്ടാമത്തെ സംഭവമാണ് ഇന്ന് ഉണ്ടായത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫും മലപ്പുറം ചെറിയമുണ്ടം സ്വദേശിയുമായ കെ മുഹമ്മദ് ബഷീർ അപകടത്തിൽ മരിച്ചത്. യുവ ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ചാണ് കെ.എം ബഷീർ മരിച്ചത്.