തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപ്പുരം കാരക്കാമണ്ഡപത്ത് വെച്ചായിരുന്നു അപകടം. ഒരേ ദിശയില്‍ നിന്നും വന്ന വാഹനം ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയിൽ വന്ന കാറിടിക്കുകയായിരുന്നു.
പ്രദീപിനെ ഇടിച്ച വാഹനം നിർത്താതെ കടന്നു പോകുകയായിരുന്നു. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
കൈരളി ടിവി, മംഗളം ടിവി, ന്യൂസ് 18 കേരളം, മനോരമ തുടങ്ങി വിവിധ മാധ്യമങ്ങളിൽ എസ്.വി പ്രദീപ് പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രദീപ് ജോലി നോക്കിയിട്ടുണ്ട്.