
മനാമ: പ്രതിദിനം 60 ദശലക്ഷം ഗാലന് കുടിവെള്ള വിതരണം ഉറപ്പാക്കുന്ന സുസ്ഥിര ജലവിതരണ പദ്ധതിക്ക് ബഹ്റൈനിലെ ഇലക്ട്രിസിറ്ററി ആന്റ് വാട്ടര്‍ അതോറിറ്റി (ഇ.ഡബ്ല്യു.എ) ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു.
ബില്‍ഡ്-ഓണ്‍-ഓപ്പറേറ്റ് (ബി.ഒ.ഒ) മാതൃകയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് ഇ.ഡബ്ല്യു.എ. പ്രസിഡന്റ് എഞ്ചിനിയര്‍ കമാല്‍ ബിന്‍ അഹമ്മദ് മുഹമ്മദ് പറഞ്ഞു.
പദ്ധതിയുടെ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ 9 അന്താരാഷ്ട്ര കമ്പനികളും കണ്‍സോര്‍ഷ്യങ്ങളും യോഗ്യത നേടിയിട്ടുണ്ട്. പുതിയ പ്ലാന്റില്‍ കടല്‍വെള്ളം ശുദ്ധീകരിക്കാന്‍ അത്യാധുനിക റിവേഴ്സ് ഓസ്മോസിസ് സാങ്കേതികവിദ്യ ഉപയോഗിക്കും. ഇത് ഉയര്‍ന്ന കാര്യക്ഷമതയും വിശ്വാസ്യതയും ഉറപ്പാക്കും. 2028ന്റെ രണ്ടാം പാദത്തില്‍ പദ്ധതി പ്രവര്‍ത്തനമാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
