മനാമ: മയക്കുമരുന്ന് വിപണനം നടത്തിയ സമ്പാദിച്ച പണം ക്രിപ്റ്റോ കറൻസിയാക്കിയ കേസിലെ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പിടിയിലായത്. ഇയാൾ ഏഷ്യൻ പൗരനാണെന്ന് തിരിച്ചറിഞ്ഞു.
മയക്കുമരുന്ന് കടത്തിലൂടെ കിട്ടിയ പണം പിയർ ടു പിയർ സേവനം നൽകുന്നതിലൂടെ ക്രിപ്റ്റോ കറൻസികളാക്കി മാറ്റുകയായിരുന്നു. വിവരം കിട്ടിയ ഉടൻ മുഴുവൻ തെളിവുകളോടെ പ്രതിയെ പിടികൂടുകയായിരുന്നു.രാജ്യത്തെ നിയമം പാലിക്കാതെയാണ് ക്രിപ്റ്റോ കറൻസിയാക്കി മാറ്റിയത്.