തൃശൂർ: സ്ഥാനാര്ത്ഥി പ്രഖ്യാപനത്തിന് മുമ്പേ ‘ഓട്ടോറിക്ഷകളിൾ സുരേഷ്ഗോപി പോസ്റ്ററുകൾ. തൃശൂരില് ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്ററുകള് പ്രത്യക്ഷപ്പെട്ടത്. സ്വന്തം ഇഷ്ടപ്രകാരം പോസ്റ്ററുകള് പതിപ്പിച്ചുവെന്നാണ് ബിജെപി പ്രവര്ത്തകര് നല്കുന്ന വിശദീകരണം. ചതിക്കില്ല എന്നത് ഉറപ്പാണ് വോട്ട് ഫോര് ബിജെപി എന്നാണ് പോസ്റ്ററിലെ വാചകം. ലോക് സഭ തെരെഞ്ഞെടുപ്പ് മുന്നില് നില്ക്കെ അണിയറയില് നീക്കങ്ങള് സജീവമാക്കുകയാണ് രാഷ്ട്രീയ പാര്ട്ടികള്. അതിന്റെ ഭാഗമായി സ്ഥാനാര്ഥികളാവാന് സാധ്യതയുള്ളവരെ മണ്ഡലത്തില് സജീവമാക്കുകയാണ് പാര്ട്ടികള്. പക്ഷെ തൃശൂരില് ബിജെപി ഒരുപടി മുന്നില് നിന്ന് പരസ്യ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്.
Trending
- നെല്ലിയാമ്പതിയില് കാട്ടാനയുടെ ആക്രമണത്തില് തോട്ടം തൊഴിലാളിക്ക് പരിക്ക്
- നഴ്സിങ് വിദ്യാര്ഥിനിയെ പീഡിപ്പിച്ച കേസില് യുവാവ് അറസ്റ്റില്
- അനുറാം സംവിധാനം ചെയ്യുന്ന’മറുവശം’നാളെ ( 7ന്) തിയേറ്ററിലെത്തും
- ദീര്ഘകാലം ഒരുമിച്ച് ജീവിച്ച ശേഷം പങ്കാളിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ല- സുപ്രീം കോടതി
- കളളപ്പണം വെളുപ്പിക്കല് കേസ്; എസ്ഡിപിഐ ഓഫീസുകളില് രാജ്യവ്യാപക റെയ്ഡ്
- തൃശ്ശൂരിലെ ട്രെയിൻ അട്ടിമറി ശ്രമം; പ്രതിയെ പിടികൂടി പൊലീസ്
- കടയ്ക്കലിൽ വൻ മയക്കുമരുന്ന് വേട്ട; അഞ്ച് കോടിയുടെ പാൻമസാലയും കഞ്ചാവും പിടികൂടി
- തെരഞ്ഞെടുപ്പ് തോല്വിക്കും വിവാദങ്ങൾക്കും പിന്നാലെ ധ്യാനം തുടങ്ങി കെജ്രിവാൾ, വിമർശിച്ച് കോൺഗ്രസും ബിജെപിയും