തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ആ രീതിയില്‍ പെരുമാറാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തെറ്റാണെന്ന് തോന്നിയതുകൊണ്ടാണ് ക്ഷമ ചോദിച്ചത്. അക്കാര്യത്തില്‍ വേണ്ട രീതിയില്‍ പൊതുസമൂഹം പ്രതികരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘പൊതുസമൂഹം വേണ്ട രീതിയില്‍ അതിന് പ്രതികരിച്ചിട്ടുണ്ട്. ഒരു തരത്തിലും അങ്ങനെ ഒരു രീതിയില്‍ അദ്ദേഹം പെരുമാറാന്‍ പാടില്ലായിരുന്നു. അതുകൊണ്ടാണ് തെറ്റാണെന്ന് തോന്നി അദ്ദേഹം ക്ഷമ ചോദിച്ചത്. ക്ഷമകൊണ്ട് മാത്രം വിധേയായ യുവതി അത് തീര്‍ക്കാനല്ല തയ്യാറാകുന്നത്. കാരണം അത്രമാത്രം മനോവേദന അവര്‍ക്കുണ്ടായിട്ടുണ്ട് എന്നാണ് അത് കാണിക്കുന്നത്. ഇതൊക്കെ മനസിലാക്കിക്കൊണ്ട് ഇടപെടാന്‍ ഇതപോലെയുളളയാളുകള്‍ തയ്യാറാവണമെന്നും പിണറായി പറഞ്ഞു.
Trending
- തെരഞ്ഞെടുപ്പ് തോല്‍വിക്കും വിവാദങ്ങൾക്കും പിന്നാലെ ധ്യാനം തുടങ്ങി കെജ്രിവാൾ, വിമർശിച്ച് കോൺഗ്രസും ബിജെപിയും
- ഉത്സവസ്ഥലത്ത് ബഹളമുണ്ടാക്കി, കസ്റ്റഡിയിലെടുത്ത യുവാവിന്റെ കയ്യിൽ നിന്നും കഞ്ചാവ് പിടികൂടി
- കണ്ണൂർ കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു
- മലപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് 10,000 ലിറ്റർ
- കടുവയെ കണ്ടെന്ന വീഡിയോ എഡിറ്റ് ചെയ്തത്, യുവാവിനെതിരെ പരാതി നൽകി വനംവകുപ്പ്
- വിദ്യാർത്ഥിനിക്കുനേരെ സഹപാഠികൾ നായ്ക്കുരണ പൊടിയെറിഞ്ഞ സംഭവം; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ, ഒരാളെ സ്ഥലം മാറ്റി
- മാനന്തവാടിയിൽ അഞ്ച് വിദ്യാർത്ഥികൾ സംഘം ചേർന്ന് സഹപാഠിയെ മർദിച്ചു
- നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി