നടനും എംപിയുമായ സുരേഷ് ഗോപി പത്തനാപുരത്ത് ഒരു പെൺകുട്ടിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക സമ്മാനം കൈമാറി. ജയലക്ഷ്മി എന്ന പെൺകുട്ടി പത്തനാപുരത്തെ ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ സുരേഷ് ഗോപിക്ക് ഒരു പേരക്ക തൈ നൽകിയിരുന്നു. അവളുടെ അഭ്യർത്ഥന സ്വീകരിച്ച സുരേഷ് ഗോപി തീർച്ചയായും പ്രധാനമന്ത്രിക്ക് പേരക്ക തൈ നൽകുമെന്ന് വാഗ്ദാനം ചെയ്തു.
വാഗ്ദാനം പാലിച്ചുകൊണ്ട് സുരേഷ് ഗോപി ബുധനാഴ്ച പ്രധാനമന്ത്രിക്ക് തൈ നൽകി. വ്യാഴാഴ്ച അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിൽ പ്രധാനമന്ത്രിക്കു തൈകൾ സമ്മാനിക്കുന്ന ചിത്രം പങ്കുവച്ചു. പേരക്ക തൈയുടെ പിന്നിലെ കഥയെക്കുറിച്ചും പ്രധാനമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ചും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സുരേഷ്ഗോപിയുടെ ഫേസ്ബുക് പോസ്റ്റ്:
പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്, ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം.
