ദില്ലി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്രത്തിനും നോട്ടീസയച്ചു. ബില്ലുകളിൽ എന്ത് നിലപാടെടുത്തെന്ന് അറിയിക്കാനാണ് നോട്ടീസ്. സുപ്രീംകോടതി ഇടപെടൽ വരുന്നത് വരെ എന്തുകൊണ്ട് തമിഴ്നാട് ഗവർണർ ബില്ലുകളിൽ തീരുമാനം നീട്ടിയെന്ന ചോദ്യം ചീഫ് ജസ്റ്റിസ് ആവർത്തിച്ചു. എട്ട് ബില്ലുകൾ ഗവർണ്ണർ പിടിച്ചുവച്ചിരിക്കുന്നതിനെതിരെയാണ് കേരളം ഹർജി നൽകിയത്. ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചപ്പോൾ ഗവർണർ ഭരണഘടന ലംഘനം നടത്തുകയാണെന്ന് സംസ്ഥാനത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാൽ പറഞ്ഞു. തുടർന്ന് ഹർജിയിൽ നോട്ടീസ് അയ്ക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. വെള്ളിയാഴ്ച്ചക്കകം നോട്ടീസിന് മറുപടി നൽകണം. കേസിൽ കോടതിയെ സഹായിക്കാൻ അറ്റോർണി ജനറലിനോടും എസ് ജിയോടും കോടതി ആവശ്യപ്പെട്ടു. ഗവർണ്ണറുടെ നടപടിയിൽ എന്തെങ്കിലും നിരീക്ഷണം ഇല്ലാതെയാണ് നോട്ടീസ് അയക്കാൻ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്.
Trending
- കുഞ്ഞ് മരിച്ച കേസ്: ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്സാദി ഖാന്റെ വധശിക്ഷ യു.എ.ഇ. നടപ്പാക്കി
- ലഹരിയെ ചെറുക്കാൻ ജനകീയ മുന്നേറ്റംവേണം, മദ്യപിക്കുന്നവരെ പാർട്ടിയിൽനിന്ന് പുറത്താക്കും; എം.വി. ഗോവിന്ദന്
- പ്രതിഷേധം ശക്തം, സംഘര്‍ഷാവസ്ഥ; ഷഹബാസ് വധക്കേസ് പ്രതികള്‍ ജുവനൈല്‍ ഹോമിനുള്ളില്‍ തന്നെ പരീക്ഷയെഴുതി
- ബഹ്റൈനിലെ തുല്യ അവസര സമിതി 2025ലെ ആദ്യ യോഗം ചേര്‍ന്നു
- ‘കേരള കെയര്‍’പാലിയേറ്റീവ് കെയര്‍ ഗ്രിഡ്: മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
- ബഹ്റൈനില്‍ പുകവലി ബദലുകളുടെ നിരോധനം: ബില്ലിന് ശൂറ കൗണ്‍സിലിന്റെ അംഗീകാരം
- നാളെ മുതല്‍ ബഹ്റൈനില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
- വാട്സാപ്പിലൂടെ മൊഴിചൊല്ലല്‍: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്