ന്യൂഡൽഹി: ബന്ദിപ്പുർ വനമേഖലയിലൂടെ കടന്ന് പോകുന്ന നിർദിഷ്ട നിലമ്പൂർ–നഞ്ചൻകോട് റെയിൽവേ പാതയുടെ സർവേ റിപ്പോർട്ട് ഹാജരാക്കാൻ റെയിൽവേക്കും കേന്ദ്ര സർക്കാറിനും നിർദേശം നൽകി സുപ്രീം കോടതി. ദേശീയപാത 766ലെ രാത്രി യാത്രാ നിരോധനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ച് ആണ് ഈ നിർദേശം നൽകിയത്.
ബന്ദിപ്പുർ രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തൽസ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്യാൻ കേന്ദ്ര സർക്കാരിനോടും കേരള, കർണാടക സർക്കാരുകളോടും സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇന്ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ ദേശീയപാത 766 കടന്ന് പോകുന്ന അതേ വഴിയിലൂടെ ടണൽ വഴി റെയിൽവേ പാതയ്ക്ക് വേണ്ടിയുള്ള സർവേ നടത്തുന്നതായി അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചു. കർണാടക സർക്കാറിന്റെ പൂർണ സഹകരണത്തോടെ ബന്ദിപ്പുർ വനത്തിന്റെ ഉള്ളിലടക്കം പാതയുടെ സർവേ ഈമാസം പൂർത്തിയാക്കിയിരുന്നു. ടണൽ വഴിയുള്ള പാതയെ എതിർക്കില്ല എന്ന കർണാടക സർക്കാറിന്റെ തീരുമാനത്തെ തുടന്നാണ് സർവേ വേഗത്തിൽ പൂർത്തിയായത്. ഇതിനെതുടർന്ന് ആണ് ഈ സർവേ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രീം കോടതി നിർദേശം നൽകിയത്.
Trending
- ജീവകാരുണ്യ പുനരധിവാസ കേന്ദ്രങ്ങള്‍: ബഹ്റൈന്‍ റിഫോര്മേഷന് ഡയറക്ടറേറ്റ് ശില്പശാല നടത്തി
- സജി ചെറിയാൻ രാജിവെക്കേണ്ടെന്ന് സി.പി.എം.
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി