തലശ്ശേരി :തന്ത്രപരമായ ഇടപെടലുകളിലൂടെ ഭരണത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും വികസനത്തിൻ്റെയും പുരോഗമനത്തിൻ്റെയും അത്ഭുതങ്ങൾ സൃഷ്ടിച്ച മഹാ മാന്ത്രികനായിരുന്നു കേരളത്തിൻ്റെ മുൻ മുഖ്യ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സി എച്ച് മുഹമ്മദ് കോയയെന്നും പാൽ പുഞ്ചിരിയോടെ ജനഹൃദയങ്ങളിലിടം നേടിയ മഹാമനുഷ്യനായിരുന്നു വി കെ അബ്ദുൽ ഖാദർ മൗലവി യെന്നും അഡ്വ: സണ്ണി ജോസഫ് എം എൽ എ.
തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിച്ച സി എച്ച് മുഹമ്മദ് കോയ, വി കെ അബ്ദുൽ ഖാദർ മൗലവി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബഷീർ ചെറിയാണ്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി.അബ്ദുൽ കരീം ചേലേരി, അഡ്വ: കെ എ ലത്തീഫ്, എൻ മഹമൂദ്, ഷാനിദ് മേക്കുന്ന്,അഡ്വ: സി ടി സജിത്ത്, കെ സി അഹമ്മദ്, വി കെ ഹുസൈൻ ,റഹ്ദാദ് മൂഴിക്കര, സി കെ പി മമ്മു, റഷീദ് തലായി, പാലക്കൽ സാഹിർ, പി പി മുഹമ്മദലി ,കെ സി ഷെറീന പ്രസംഗിച്ചു.
Trending
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ


