
മനാമ: മുഹറഖ് ഗവര്‍ണറേറ്റിലെ ആയിഷ അഹമ്മദ് സഖര്‍ അല്‍ മാരി പള്ളിയുടെ നിര്‍മ്മാണത്തിനായുള്ള ധാരണാപത്രത്തില്‍ (എം.ഒ.യു) സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജ്രി ഒപ്പുവച്ചു.
വിദ്യാഭ്യാസ, സാമൂഹിക സംഭാവനകളിലൂടെ സന്തുലിതരും ഉത്തരവാദിത്തമുള്ളവരുമായ വ്യക്തികളെ രൂപപ്പെടുത്തുന്നതില്‍ പള്ളികള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അല്‍ ഹജ്രി പറഞ്ഞു. പള്ളി നിര്‍മ്മാണം സുഗമമാക്കുന്നതിലും ജീവകാരുണ്യ പദ്ധതികള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിലും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും നല്കുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു.
1,729.8 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ പദ്ധതി സ്ഥലത്ത് പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വെവ്വേറെ പ്രാര്‍ത്ഥനാ ഹാളുകളും ആരോഗ്യ സൗകര്യങ്ങളും വിശ്രമമുറികളും ഇമാമിനും മുഅതിനും താമസ സൗകര്യങ്ങളും പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി വഖഫ് വാണിജ്യ കടകളുമുണ്ടാകും.


