മനാമ: സുന്നി ഔഖാഫ് ഇന്ത്യൻ സ്കൂളിൽ വെച്ച് മലയാളികൾക്കായി നടത്തുന്ന ഈദ് ഗാഹ് വിജയിപ്പിക്കുന്നതിന് വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഇന്ത്യൻ സ്കൂളിൽ ഈദുഗാഹ് നടന്നിരുന്നില്ല. ദാറുൽ ഈമാനുമായി സഹകരിച്ചു നടത്തുന്ന ഈദുഗാഹിന്റെ സ്വാഗത സംഘം കൺവീനർ ജാസിർ ഇസ്ലാഹിയും അസിസ്റ്റന്റ് കൺവീനർ ജാഫറൂമാണ്. അബ്ദുൽ ജലീൽ മആമീർ, സുബൈർ എം.എം, മുഹമ്മദ് ഷാജി, ഷാനവാസ് എ.എം, അഹമ്മദ് റഫീഖ് എന്നിവർ വിവിധ വകുപ്പ് കൺവീനർമാരും സമീർ ഹസൻ, അബ്ദുൽ ജലീൽ, ഫാറൂഖ് വി.പി, യൂനുസ്രാജ്, സമീർ മനാമ, നൗമൽ, മുഹമ്മദ് ഷമീം, ലത്തീഫ് കടമേരി, മുഹമ്മദ് കുഞ്ഞി, മുർഷാദ് തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളുമാണ്. ദാറുൽ ഈമാൻ പ്രെസിഡൻഡ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ച യോഗത്തിൽ അബ്ബാസ് എം. സ്വാഗതവും യൂനുസ്രാജ് നന്ദിയും പറഞ്ഞു.
