തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ കേരളത്തിലെ കൂടുതൽ മേഖലകൾ തുറക്കാൻ തീരുമാനം. സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.
കൊവിഡ് പടരുന്ന പശ്ചാത്തലത്തിലാണ് രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്. അതോടൊപ്പം വാരാന്ത്യ കർഫ്യൂവും നടപ്പാക്കിയിരുന്നു. ഇത് രണ്ടും ഇന്നുമുതൽ ഉണ്ടായിരിക്കില്ല. അതോടൊപ്പം സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള പരിശീലക സ്ഥാപനങ്ങൾ ഒരുഡോസ് വാക്സീനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാർത്ഥികളേയും വച്ച് തുറക്കാനും സർക്കാൻ തീരുമാനിച്ചു.
Trending
- യു.എസ് എണ്ണക്കും കൽക്കരിക്കും തീരുവ, ഗൂഗ്ളിനെതിരെ അന്വേഷണം; ട്രംപിന് ചൈനയുടെ തിരിച്ചടി
- ഐ.സി.ബാലകൃഷ്ണനു സിപിഎമ്മിന്റെ കരിങ്കൊടി; ഗൺമാന് മർദനം, സംഘർഷം
- കിനാലൂരില്‍ എയിംസ് സ്ഥാപിക്കണം; പി ടി ഉഷ
- 4എ സൈഡ് വോളി ബാൾ ടൂർണമെന്റ്
- വയറിങ് കിറ്റുകള്‍ നശിപ്പിച്ചു; സമരക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ കേടാക്കി
- കൊച്ചി മെട്രോയിൽ യാത്രക്കാർ ഏറ്റവും കൂടുതൽ മറന്നുവച്ച ‘സാധനം’, 1565ൽ 123 എണ്ണം തിരിച്ചുനൽകി
- സനാതനധര്‍മത്തെ സിപിഎം നേതാക്കള്‍ വെല്ലുവിളിക്കുന്നു; രൂക്ഷവിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്
- പെണ്‍കുട്ടി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കൈ ഞരമ്പ് മുറിച്ചു