
മനാമ: ബഹ്റൈനിലെ മുഹറഖില്‍ വേനല്‍ക്കാല അവധിക്കാലത്ത് നീന്തല്‍ക്കുളങ്ങളുടെ ശുചിത്വം ഉറപ്പാക്കാനുള്ള പരിശോധന ആരംഭിച്ചതായി മുഹറഖ് ഡെപ്യൂട്ടി ഗവര്‍ണര്‍ ബ്രേിഗേഡിയര് ജാസിം ബിന്‍ മുഹമ്മദ് അല്‍ ഖത്തം അറിയിച്ചു.
മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെയാണ് പരിശോധനകള്‍ നടത്തുന്നത്. എല്ലാ നീന്തല്‍ക്കുളങ്ങളിലും ആരോഗ്യത്തിനും സുരക്ഷയ്ക്കുമുള്ള നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. ലൈസന്‍സില്ലാതെയോ നിയമങ്ങള്‍ ലംഘിച്ചോ കുളങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
ഇവിടങ്ങളിലെ അഗ്നിശമന ഉപകരണങ്ങള്‍, പ്രഥമശുശ്രൂഷാ കിറ്റുകള്‍, രക്ഷാ ഉപകരണങ്ങള്‍, വൈദ്യുതി വയറുകള്‍, ഗ്യാസ് പൈപ്പുകള്‍, വെള്ളത്തിന്റെ ഗുണനിലവാരം എന്നിവ പരിശോധനാ സംഘം പരിശോധിക്കുന്നുണ്ട്.
