മനാമ: ബഹ്റൈൻ സമ്മർ ഫെസ്റ്റിവലിന് തുടക്കമായി. ബഹ്റൈൻ നാഷണൽ മ്യൂസിയം സമ്മർ ഫെസ്റ്റിവലിന്റെ 14-ാമത് പതിപ്പിനാണ് സാക്ഷ്യം വഹിച്ചത്. മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ബഹ്റൈൻ ഫെസ്റ്റിവലിനോടനുബന്ധിച്ച് മൾട്ടി-നാഷണൽ ആർട്ട് വർക്ക് ഷോപ്പുകൾ, സംഗീത പരിപാടികൾ, പുസ്തകമേള, കഥപറച്ചിൽ സെഷൻ എന്നിവ നടക്കും.
ബഹ്റൈൻ അഥോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് പ്രസിഡന്റ് ശൈഖ മായി ബിൻത് മുഹമ്മദ് അൽ ഖലീഫ, ഉന്നത നയതന്ത്രജ്ഞർ, സൗദി സാംസ്കാരിക മന്ത്രാലയത്തിന്റെ ഹെറിറ്റേജ് അതോറിറ്റി പ്രതിനിധികൾ, അതിഥികൾ എന്നിവർ പങ്കെടുത്തു. ബഹ്റൈൻ നാഷണൽ മ്യൂസിയം, ആർട്ട് സെന്റർ, കൾച്ചറൽ ഹാൾ എന്നിവിടങ്ങളിൽ നടക്കുന്ന ഫെസ്റ്റിവൽ ഈ മാസം അവസാനം വരെ നീണ്ടുനിൽക്കും.
വെല്ലുവിളികൾക്കിടയിലും ബഹ്റൈനിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഈ ഉത്സവം സന്തോഷം പകരുന്നതിനും ബഹ്റൈനെ മുഴുവൻ സംസ്കാരമെന്ന ഒരു ലക്ഷ്യത്തിനു കീഴിൽ കൊണ്ടുവരുന്നതിനുമുള്ള ഒരു വേദിയായി പ്രവർത്തിക്കുമെന്നും ഷൈഖ മായി പറഞ്ഞു.
കൂടാതെ സൗദി അറേബ്യയിലെ പ്രശസ്തമായ കരകൗശല വസ്തുക്കളെ പരിചയപ്പെടുത്തുന്നതിനായി സൗദി സാംസ്കാരിക മന്ത്രാലയത്തിന്റെ ഹെറിറ്റേജ് കമ്മീഷൻ കലാകേന്ദ്രത്തിൽ നിരവധി ശിൽപശാലകൾ അവതരിപ്പിക്കും. ലിറ്റിൽ എക്സ്പ്ലോറർ ഇനിഷ്യേറ്റീവ്, പുരാവസ്തുക്കളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം, അവയെ സംരക്ഷിക്കുക, ആഘോഷിക്കുക, റോക്ക് കലകളും ലിഖിതങ്ങളും പ്രതിനിധീകരിക്കുന്ന സൗദി ദേശീയ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനുള്ള നോകുഷ് പ്രോജക്റ്റ് എന്നിവ പോലുള്ള മറ്റ് പ്രവർത്തനങ്ങളും അവതരിപ്പിക്കും.
2022 ജൂലൈ 31 വരെ എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ രാത്രി 9 വരെ ഫെസ്റ്റിവൽ തുടരും. വൈവിധ്യമാർന്ന മൊബൈൽ റെസ്റ്റോറന്റുകൾ, നഖൂൽ സ്റ്റാർ മത്സരം എന്നിവ കൂടാതെ സാംസ്കാരിക ഹാളിലെ പ്രകടനങ്ങൾ മുതൽ തത്സമയ കലാ-വിനോദ പ്രവർത്തനങ്ങൾ വരെയുള്ള വർക്ക്ഷോപ്പുകളും പ്രവർത്തനങ്ങളും പ്രോഗ്രാമുകളിൽ ഉൾപ്പെടുന്നു.
Summary: Bahrain Summer Festival 2022 opens its doors to public