
മസ്കത്ത്: സലാലയിലെ ബൈത്ത് അൽ റബാത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സൗഹൃദ കൂടിക്കാഴ്ച നടത്തി.
സുൽത്താന്റെ ദയാപൂർണ്ണമായ ക്ഷണത്തിനും ഊഷ്മളമായ സ്വാഗതത്തിനും ഉദാരമായ ആതിഥ്യമര്യാദയ്ക്കും രാജാവ് നന്ദി രേഖപ്പെടുത്തുകയും രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ ബന്ധത്തെ അഭിനന്ദിക്കുകയും ചെയ്തു.
രാജാവിനെയും സംഘത്തെയും സ്വാഗതം ചെയ്ത സുൽത്താൻ ഹൈതം, സന്ദർശനത്തിൽ അതീവ സന്തോഷം പ്രകടിപ്പിക്കുകയും ദോഫാർ ഗവർണറേറ്റിൽ അദ്ദേഹത്തിന് സുഖകരമായ താമസം ആശംസിക്കുകയും ചെയ്തു.
