അജമാന്‍: യു.എ.ഇയില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ 27 കാരന് ആറു മാസം ജയില്‍ ശിക്ഷ വിധിച്ചു. ദുബൈയിലെ റിഫാ ഏരിയയിലെ നിര്‍മ്മാണ കമ്പനിയിലെ മാനേജറാണ് കിട്ടാനുള്ള കുടിശ്ശിക ലഭിക്കാത്തതിനാല്‍ ഓഫീസിലെത്തി ഭീഷണി മുഴക്കിയത്. പെട്രോളുമായി ഓഫീസിലെത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദുബൈ കോടതി ഇയാള്‍ക്കെതിരെ ആത്മഹത്യാ ഭീഷണി പ്രകാരം കേസെടുത്തു. വാദം പൂര്‍ത്തിയായ ശേഷമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും.


