തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ആശയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സിപിഐഎം പ്രാദേശിക നേതാക്കൾക്കെതിരെയാണ് ആത്മഹത്യാക്കുറിപ്പ്. നേതാക്കൾ മാനസികമായി പീഡിപ്പിച്ചുവെന്ന് കുറിപ്പിൽ പറയുന്നു. നിരന്തര ചൂഷണത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നും ആശയുടെ ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറും സിപിഐഎം പ്രവർത്തകയുമായ ആശയെ ഇന്നലെ രാത്രിയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ സിപിഐഎം പാർട്ടി ഓഫീസിനായി വാങ്ങിയ വീട്ടിലായിരുന്നു ആശയുടെ മൃതദേഹം കണ്ടെത്തിയത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നതായും എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന പാർട്ടിയോഗത്തിൽ ഇത് നിഷേധിച്ചതിനെ തുടർന്നുമാണ് ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ ആരോപണം. സിപിഐഎം പ്രാദേശിക നേതാക്കളായ രണ്ടു പേരാണ് തന്റെ ആത്മഹത്യക്ക് കാരണമെന്നാണ് ആശയുടെ ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു