
സുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി. ട്രഷറർ എൻ.എം. വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിലെ ആത്മഹത്യാപ്രേരണക്കേസിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ
എയെ ഒന്നാം പ്രതിയാക്കി. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ ഡി.സി.സി. ട്രഷറർ കെ.കെ. ഗോപിനാഥൻ, അന്തരിച്ച ഡി.സി.സി. പ്രസിഡന്റ് പി.വി. ബാലചന്ദ്രൻ എന്നിവരാണ് മറ്റു പ്രതികൾ. തന്റെ ജീവന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ നാലു നേതാക്കൾക്കുമായിരിക്കും ഉത്തരവാദിത്തമെന്ന് വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.
ഇന്നലെയാണ് ആത്മഹത്യാപ്രേരണക്കുറ്റത്തിന് ബത്തേരി പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് ഇന്ന് എൻ.എം. വിജയന്റെ കത്തിൽ പരാമർശിക്കുന്നവരെ പ്രതികളാക്കുകയായിരുന്നു.
വിജയന്റെയും മകന്റെയും മരണത്തിൽ അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസടുത്തത്.
ആത്മഹത്യാക്കുറിപ്പ് വന്നതിനു പിന്നാലെയാണ് ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുത്തത്. കേസ് റജിസ്റ്റർ ചെയ്തതോടെ ഐ.സി. ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രതികൾ പോലീസിനു മുന്നിൽ ഹാജരാകേണ്ടിവരും.
