കോഴിക്കോട്: കൊയിലാണ്ടി അരിക്കുളം റോഡിലെ മുത്താമ്പി പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പന്തലായനി ചാത്തോത്ത് ദേവി നിവാസില്‍ അതുല്യ (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
സ്കൂട്ടറിലെത്തിയ യുവതി സ്കൂട്ടര്‍ പാലത്തിന് സമീപം നിര്‍ത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഭര്‍ത്താവ്: സുമേഷ്. മകള്‍: സാന്ദ്ര. അച്ഛന്: മണി. അമ്മ: സതി.
Trending
- ഫോട്ടോ ഫ്രെയിമില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമം: പാക്കിസ്ഥാനി യുവാവ് അറസ്റ്റില്‍
- വിമാനയാത്രാ ഭീതി: 25 വര്‍ഷം നാട്ടില്‍ പോകാതിരുന്ന മലയാളി വനിത നാട്ടിലെത്തി
- ഇസ ടൗണില്‍ ഹാള്‍ നിര്‍മ്മിക്കാന്‍ എം.പിമാരുടെ നിര്‍ദേശം
- നിയമലംഘനം: ബഹ്റൈനില്‍ അഞ്ചു ടൂറിസം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- പഴയ ഈസ്റ്റ് റിഫ ഹെല്‍ത്ത് സെന്ററിനെ ഓങ്കോളജി സെന്ററാക്കിമാറ്റല്: പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും
- ബഹ്റൈനിലെ മേജര്‍ കൊമേഴ്സ്യല്‍ കോടതികളില്‍ റിമോട്ട് വ്യവഹാര സേവനം ആരംഭിക്കും
- എയര്‍പോര്‍ട്ട്- സീഫ് മെട്രോ പാതയുടെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങി
- പ്രധാന റോഡുകളില്‍ ഡെലിവറി ബൈക്കുകള്‍ക്ക് നിരോധനം: നിര്‍ദേശം ബഹ്റൈന്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും

