തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണമെന്നു മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഓണം ആഘോഷിക്കണമെന്നും പൊതുസദ്യകളും പരിപാടികളും ഒഴിവാക്കാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ ഓണത്തിന് ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് സന്ദർശിക്കുന്ന പതിവ് വേണ്ടെന്ന് വയ്ക്കണം. റിവേഴ്സ് ക്വാറന്റീനില്‍ കഴിയുന്ന വൃദ്ധരെ സന്ദർശിക്കരുത്. കടകളിൽ പോകുമ്പോൾ കുട്ടികളേയും പ്രായമായവരേയും കൊണ്ടു പോകരുത്. ഒരു വീട്ടിൽ നിന്നും ഒന്നോ രണ്ടോ പേർ മാത്രം ഷോപ്പിംഗിനായി പോകുക. പോകുന്നവർ കൈകൾ സാനിറ്റൈസ് ചെയ്യാനും മാസ്ക് ധരിക്കാനും തയ്യാറാവണം. നിയന്ത്രണ വിധേയമായി മാത്രം ആളുകളെ കടകളിൽ കയറ്റാൻ പാടുള്ളൂ. തിരക്ക് കുറയ്ക്കാനായി കടകളുടെ പ്രവർത്തന സമയം കുറച്ചിട്ടുണ്ട്. വായുസഞ്ചാരം കുറയുകയും രോഗവ്യാപനം ഉണ്ടാവുകയും ചെയ്യുന്നതിനാൽ പഴയ പോലെ കടയുടെ ഷട്ടർ അടച്ചിടാനും പാടില്ല.
ബില്ലുകൾ പണമായി നൽകുന്നതിന് പകരം കഴിയാവുന്നത്ര ഡിജിറ്റലാക്കാൻ ശ്രദ്ധിക്കണം. എല്ലാ കടകളിലും ബ്രേക്ക് ദ ചെയിൻ കൗണ്ടര്‍ വേണം. കൈകൾ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം കടയിൽ വേണം.കടയിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകൾ ശുചിയാക്കണം. ഷോപ്പിംഗ് കഴിഞ്ഞു വന്നാൽ ദേഹം ശുചിയാക്കി വേണം അകത്തേക്ക് കേറാൻ തുടങ്ങിയ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നിർദേശം പൊലീസിന് നൽകിയിട്ടുണ്ട്.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE