തിരുവനന്തപുരം: ബിഡിജെഎസില്‍ നിന്നും പുറത്താക്കിയ സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തു നിന്നും നീക്കി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തു നിന്നും നീക്കി ഉത്തരവിറക്കിയത്. മൈക്രോഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനുമായി ഇടഞ്ഞതിനെത്തുടര്‍ന്ന് സുഭാഷ് വാസുവിനെ പുറത്താക്കാന്‍ ബിഡിജെഎസ് ബിജെപിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഗോപകുമാറിന്റെ പേരാണ് പാര്‍ട്ടി പകരം നിര്‍ദേശിച്ചിട്ടുള്ളത്.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു