കൊറോണ മത്സ്യങ്ങളിലൂടെ മനുഷ്യരിലേക്ക് പകരില്ലെന്ന് ശാസ്ത്രീയ പഠന റിപ്പോര്‍ട്ട്. മനുഷ്യരില്‍ കൊറോണയ്ക്ക് കാരണമാകുന്ന സാര്‍സ് കോവ്-2 ഉള്‍പ്പെടുന്ന ബീറ്റാ കൊറോണ വൈറസ് സസ്തനികളെ മാത്രമാണ് ബാധിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അക്വാടിക് അനിമല്‍ ഹെല്‍ത്ത് , അക്വാകള്‍ച്ചര്‍, ഫിഷറീസ്, വെറ്ററിനറി, ഫുഡ് സെക്യൂരിറ്റി വിദഗ്ധരുടെ പഠനറിപ്പോര്‍ട്ടാണ് ഏഷ്യന്‍ ഫിഷറീസ് സൊസൈറ്റിയുടെ ശാസ്ത്ര ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിരുക്കുന്നത്.
മീനുകള്‍ വൈറസ് പരത്തുന്നെന്ന പേരില്‍ ചില രാജ്യങ്ങളില്‍ മത്സ്യ ഉപഭോഗം കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു പഠനം. ബാക്ടീരിയ മൂലമുള്ള രോഗങ്ങളാണു മല്‍സ്യങ്ങളില്‍ നിന്നു മനുഷ്യരിലെത്തുന്നത്.