ബെംഗളൂരു: ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ വിദ്യാർത്ഥിനികളെ അനുവദിച്ച് 7 അധ്യാപകർക്ക് സസ്പൻഷൻ. കർണാടകയിലെ ഗഡഗ് ജില്ലയിലാണ് സംഭവം. ഹിജാബ് ധരിച്ച് എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുമതി നൽകിയ അധ്യാപകരെയാണ് പിരിച്ചുവിട്ടത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്ലിം വിദ്യാർഥികൾ നൽകിയ ഹർജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചത്. മാർച്ച് 15നാണ് കോടതി വിധി പുറപ്പെടുവിച്ചത്.
