കണ്ണൂർ: ട്രെയിനിൽ യാത്ര ചെയ്യവെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് വിദ്യാർത്ഥിനിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പോലീസ് കേസെടുത്തിരുന്നു. യാത്രയില്‍ എതിര്‍വശത്തിരിക്കുകയായിരുന്ന ജോര്‍ജ് ജോസഫ് നഗ്നതപ്രദര്‍ശനം നടത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. വീഡിയോ തെളിവുകള്‍ അടക്കമാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ദുരനുഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ വിദ്യാര്‍ത്ഥിനി പുറത്തുവിടുകയും ചെയ്തു. ട്രെയിന്‍ കോഴിക്കോട് വിട്ട ശേഷമാണ് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. പെണ്‍കുട്ടി സഹയാത്രികരെ വിവരം അറിയിച്ചപ്പോള്‍ ജോര്‍ജ് എഴുന്നേറ്റ് പോകാന്‍ ശ്രമിച്ചെങ്കിലും പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയായിരുന്നു.
Trending
- ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു
- ബഹ്റൈന്റെ അല്‍ മുന്തര് ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍; ആദ്യ സിഗ്നല്‍ ലഭിച്ചു
- ബഹ്റൈനില്‍ അഹമ്മദ് മുഹമ്മദ് അലി അല്‍ യൂസ്ര പള്ളി ഉദ്ഘാടനം ചെയ്തു
- രണ്ടര ലക്ഷം കൈക്കൂലി വീട്ടിലെത്തി കൈപ്പറ്റുന്നതിനിടെ ഐഒസി ഡിജിഎം വിജിലന്‍സിന്റെ പിടിയില്‍
- ബഹ്റൈൻ മലയാളി കുടുംബം (BMK) ഇഫ്താർ സംഗമം സംഘടിപ്പിച്ചു
- വിവേക് എക്സ്പ്രസിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ 6 കിലോ കഞ്ചാവ്; പ്രതിക്കായി തിരച്ചിൽ
- കുറ്റകൃത്യത്തില്‍ പങ്കില്ല: 1526 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടിയ കേസ്; പ്രതികളെ വെറുതെ വിട്ട് കോടതി
- അതിരപ്പിള്ളിയിലും അട്ടപ്പാടിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി തൊഴിലാളികൾ മരിച്ചു