തിരുവനന്തപുരം : തീര ജനതയെ ഭൂരഹിതരാക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്ന സർക്കാർ നയങ്ങൾക്കെതിരെയുള്ള മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ പോരാട്ടങ്ങൾക്കൊപ്പം നിൽക്കുമെന്ന് കെ.കെ.രമ എം.എൽ എ പറഞ്ഞു. അഭയാർത്ഥികളാക്കരുത് എന്നാവശ്യപ്പെട്ട് തീരഭൂസംരക്ഷണ വേദി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ 24 മണിക്കൂർ കടൽകോടതിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരന്നു അവർ.
എറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിടുന്ന ജനതയാണ് തീരദേശത്തുള്ളത്. അവരുടെ സുരക്ഷ ക്കെന്ന പേരിൽ നടത്തുന്ന പദ്ധതികൾ അവരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ്. പുനർഗേഹം പദ്ധതി തീരദേശ ജനതയെ സംരക്ഷിക്കാനല്ല കുടിയിറക്കാനുള്ളതാണെന്നും കെ.കെ.രമ പറഞ്ഞു.
ടി.ജെ വിൻസെൻ്റ് MLA മുഖ്യാഥിതിയായിരുന്നു. സി.ആർ മഹേഷ് MLA, ടി.സിദ്ധിഖ് MLA, ഹമീദ് മാസ്റ്റർ MLA, വി ടി.ബലറാം, കെ.പി.പ്രകാശൻ, ബാബുജി എന്നിവർ പ്രസംഗിച്ചു. സിന്ധൂര എസ് അധ്യക്ഷത വഹിച്ചു. എ.എച്ച് അഷ്റഫലി സ്വാഗതം പറഞ്ഞു.