ന്യൂയോര്‍ക്ക്: അമേരിക്കയിലെ അലാസ്ക ഉപദ്വീപില്‍ ശക്തിയേറിയ ഭൂചലനം. റിക്ടർ സ്കെയ്ലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതിന് പിന്നാലെ മേഖലയില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്കി.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഭൂമിക്കടിയില്‍ 9.3 കിലോമീറ്റര്‍ ആഴത്തിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് മേഖലയില്‍ യുഎസ് സുനാമി വാര്‍ണിങ് സിസ്റ്റം സുനാമി മുന്നറിയിപ്പ് നല്‍കിയത്.
വടക്കേ അമേരിക്കയില്‍ കാനഡയ്ക്ക് മുകളിലാണ് അമേരിക്കന്‍ സംസ്ഥാനമായ അലാസ്ക സ്ഥിതി ചെയ്യുന്നത്. അമേരിക്കയില്‍ നിന്നും വേറിട്ടാണ് നില്‍ക്കുന്നത്. കാനഡയുമായാണ് അതിര്‍ത്തി പങ്കിടുന്നത്.