
കൊല്ലം: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആയൂർ മാർത്തോമ്മ കോളേജിൽ ഉള്‍വസ്ത്രം അഴിച്ചുപരിശോധിച്ച കേസില്‍ അറസ്റ്റിലായ അഞ്ചുപേര്‍ക്ക് ജാമ്യം.
അധ്യാപകർക്കും ജീവനക്കാര്‍ക്കുമാണ് ജാമ്യം.

നീറ്റ് പരീക്ഷയുടെ സെൻട്രൽ സൂപ്രണ്ടും മാർത്തോമാ കോളേജിലെ പ്രൊഫസറുമായ പ്രിജി കുര്യൻ ഐസക്, പെരിങ്ങമ്മല ഇഖ്ബാൽ കോളേജിലെ അധ്യാപകനും നീറ്റ് പരീക്ഷ നിരീക്ഷകനുമായ ഡോക്ടർ ജെ. ഷംനാദ് കരാർ ജീവനക്കാരായ ചടയമംഗലം സ്വദേശി ഗീതു, മഞ്ഞപ്പാറ സ്വദേശിനികളായ ബീന, ജോത്സ്ന ജോബി എന്നിവർക്കാണ് കടയ്ക്കൽ കോടതി ജാമ്യം അനുവദിച്ചത് .

ഇതിൽ രണ്ട് അധ്യാപകരെ ഇന്ന് പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ല കുറ്റമാണ് റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.

കടയ്ക്കൽ കോടതിയിലെ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായിരുന്നില്ല, പകരം പുനലൂരിൽ നിന്നും AAP ആണ് ഹാജരായത് ഉച്ചയോടെ കടയ്ക്കൽ കോടതിയിൽ ഇവരെ എത്തിച്ചു.
