തിരുവനന്തപുരം: തുടര് സംഘര്ഷങ്ങളുടെ പശ്ചാത്തലത്തില് തിരുവനന്തപുരം മാനവീയം വീഥിയിലെ നൈറ്റ്ലൈഫില് കര്ശന നിയന്ത്രണം ഏര്പ്പെടുത്തുന്നു. സ്റ്റേജ് പരിപാടികള്ക്കും ഉച്ചഭാഷിണികള്ക്കും കര്ശന നിയന്ത്രണം വേണമെന്നാണ് പൊലീസിന്റെ ശുപാര്ശ. അസിസ്റ്റന്റ് കമ്മീഷണറാണ് ശുപാര്ശ നല്കിയത്. ഉച്ചഭാഷിണികളും വാദ്യോപകരണങ്ങളും രാത്രി 10 മണി വരെ മാത്രമേ ഉപയാഗിക്കാന് പാടുള്ളൂ. 12 മണി കഴിഞ്ഞാല് ആളുകള് മാനവീയം വീഥി വിട്ടു പോകണമെന്നുമാണ് പൊലീസിന്റെ നിര്ദേശം. ഇതോടൊപ്പം ഇവിടെ പൊലീസ് സാന്നിധ്യം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി തവണ മാനവീയം വീഥിയില് സംഘര്ഷമുണ്ടായിരുന്നു. കേരളീയം പരിപാടിയുടെ സമാപന ദിവസമായ ഇന്നലെയും മാനവീയം വീഥിയില് സംഘര്ഷമുണ്ടായി. തുടര്ന്ന് പൊലീസിന് നേര്ക്ക് കല്ലേറുമുണ്ടായി. കല്ലേറില് നെട്ടയം സ്വദേശിയായ സ്ത്രീക്ക് തലയ്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളോടെ നൈറ്റ്ലൈഫ് തുടരുന്നതിനുള്ള സംവിധാനങ്ങള് പൊലീസ് ആലോചിക്കുന്നത്. മാനവീയം വീഥിയിലെ നൈറ്റ് ലൈഫിന് സമയപരിധിയും രജിസ്ട്രേഷനും അടക്കമുള്ള നിയന്ത്രണങ്ങള് വേണമെന്ന് മ്യൂസിയം പൊലീസ് നേരത്തെ സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില് പോലീസ് ഉദ്യോഗസ്ഥര്ക്ക് പരിശീലന പരിപാടി നടത്തി
- സതേണ് മുനിസിപ്പാലിറ്റി മാര്ക്കറ്റ് ശുചിത്വ ബോധവല്ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില് ഞായറാഴ്ച പൂര്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില് അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില് രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്ക്കെതിരെ നടപടിയുമായി കാപ്പിറ്റല് മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല് അലമൈനിലേക്ക് ഗള്ഫ് എയര് സീസണല് സര്വീസുകള് ആരംഭിക്കും
- ബഹ്റൈന് രാജാവ് നബിദിനാശംസ നേര്ന്നു