
മനാമ: സ്വാതന്ത്ര്യ ദിനാഘോഷം നമുക്കൊരുമിച്ചു ആഘോഷിക്കാം എന്ന സന്ദേശത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 16 ക്യാമ്പയിൻ ഭാഗമായി നാലാം ദിവസമായ ഓഗസ്റ്റ് 19 മനാമ സൂക്, ഗോൾഡ് സിറ്റി എന്നിവിടങ്ങളിൽ സ്ട്രീറ്റ് ക്വിസ് സംഘടിപ്പിച്ചു.
കടകളിലും തെരുവിലും ഇന്ത്യൻ ചരിത്ര സംഭവങ്ങൾ തൊട്ടുണർത്തി കൊണ്ടുള്ള ചോദ്യോത്തര തെരുവ് ക്വിസ്സിൽ കുടുംബങ്ങൾക്കും കുട്ടികൾക്കും വേറിട്ട അനുഭവം കൂടിയായിരുന്നു എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മനാമ ബ്ലോക് പ്രസിഡന്റ് സകീർ ഹുസ്സൈന്റെ അധ്യക്ഷതയിൽ ക്വിസ്സിനു ഹാഷിഫ് ഹനീഫ് നേതൃത്വം കൊടുക്കുകയും മുഹ്സിൻ, റനീഷ്, റൂബിനാസ്, നിസാം ഷഫീക്, സാജിദ്, അൻസാരി, സലാം എന്നിവർ പങ്കെടുക്കുകയും ബ്ലോക് മെമ്പർ ഷഫീക് സ്വാഗതവും ബ്ലോക് സെക്രട്ടറി ശാക്കിർ വടകര നന്ദിയും പറഞ്ഞു.
