റിലീസിനൊരുങ്ങുന്ന സൗബിൻ ഷാഹിർ – സിദ്ധാർഥ് ഭരതൻ ചിത്രമായ ജിന്നിന് ശേഷം സ്ട്രെയിറ്റ് ലൈൻ സിനിമാസ് ധ്യാൻ ശ്രീനിവാസനൊപ്പം കൈ കോർക്കുന്നു . സുധിർ വി കെ മനു വലിയവീട്ടിൽ ചിത്രാംഗദ കുറുപ്പ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രo സംവിധാനം ചെയ്യുന്നത് ജോഫിൻ വർഗീസ് ആണ് . യാനൈ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രഘുനന്ദനാണ്.
സ്ട്രെയിറ്റ് ലൈൻ സിനിമാസിന്റെ തുടർച്ചയായ രണ്ടാമത്തെ നിർമ്മാണ സംരംഭം ആണ് ധ്യാൻ ചിത്രം . ധ്യാൻ ശ്രീനിവാസന് പുറമേ നിരവധി മുൻനിര താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ഹ്യൂമർ പ്രാധാന്യത്തിലൊരുക്കുന്ന ചിത്രത്തിന്റെലൊക്കേഷൻ പത്തനംതിട്ടയാണ്. 96, കൈതി തുടങ്ങിയ വമ്പൻ ഹിറ്റുകൾ കേരളത്തിലെത്തിച്ച സ്ട്രയിറ്റ് ലൈൻ സിനിമാ സ് റിലീസ് ചെയ്യ്തിരുന്ന ഒരുപിടി മുൻനിര താര ചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങളിൽ ആണ് ഇപ്പോൾ.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE