ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ. സുപ്രിം കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം സഹായധനം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് കേന്ദ്രം നിലപാടറിയിച്ചിരിക്കുന്നത്.നാലുലക്ഷം രൂപ വീതം നല്‍കാനാവില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ കേന്ദ്രം 50000 രൂപ വീതം സഹായധനം അനുവദിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായുളള തുക സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും നൽകണമെന്ന് കേന്ദ്രം അറിയിച്ചു..
ദുരന്തനിവാരണ ഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾ തുക നൽകണമെന്ന് കേന്ദ്രം അറിയിച്ചു. ജില്ലാ ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റി വഴിയാണ് നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടത്. അല്ലെങ്കിൽ ജില്ലാ ഭരണകൂടം വഴി ഇത് വിതരണം ചെയ്യണമെന്നും സുപ്രിം കോടതിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമായവർക്കും നഷ്ടപരിഹാരം നൽകുമെന്നും കേന്ദ്രം അറിയിച്ചു.