ചൊക്ലി: മൊയാരം സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാന ഷട്ടിൽ ബാറ്റ്മിൻ്റൺ ടൂർണ്ണമെൻ്റ് സമാപിച്ചു. മൊയാരം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻ്റിൽ വിവിധ ജില്ലകളിൽ നിന്നായി 250ൽ പരം താരങ്ങൾ അണിനിരന്നു. ഡോ: എ.പി.ശ്രീധരൻ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൊയാരം സ്പോർട്സ് അക്കാദമി ചെയർമാൻ ടി ജയേഷ് അധ്യക്ഷനായി. കെ ശിവദാസൻ, ദീപക് അമർനാഥ്, ജോളി മാത്യു, പി അബ്ദുൾ അസീസ് എന്നിവർ വിശിഷ്ടാതിഥികളായി. ആദ്യകാല കായിക താരങ്ങളായ ചന്ദ്രശേഖരൻ, മാണിക്കോത്ത് ജാനു, വി പുഷ്പ എന്നിവരെ ചടങ്ങിൽ വെച്ചു ആദരിച്ചു.പി സത്യൻ,അനൂപ് മൊയാരം, ശ്രീവത്സൻ, രജീഷ് ദാമോദരൻ, അബ്ദുൽ ഷാനി, കെ രാജീവൻ, കെപി സഹദേവൻ സുനിൽ ബാൽ ബാബു, പി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.അന്തർ ദേശീയ കായിക പരിശീലകൻ ചൊക്ലി സ്വദേശിയായ കെ ശിവദാസനെ ആദരിക്കുന്നതിൻ്റെ ഭാഗമായാണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്.
