തിരുവനന്തപുരം: സംസ്ഥാനത്ത് തോന്നുംപടി വിലഈടാക്കുന്ന ഹോട്ടലുകൾക്ക് പൂട്ടുമായി സംസ്ഥാന സർക്കാർ. ഹോട്ടലുകളിലെ വില വർദ്ധനവിന് എതിരെ മന്ത്രി ജി.ആർ അനിലാണ് രംഗത്ത് എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണ വില അനിയന്ത്രിതമായി വർദ്ധിച്ചു വരുന്നത് സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
മാനദണ്ഡങ്ങളെല്ലാം അവഗണിച്ചുകൊണ്ട് ഹോട്ടൽ ഭക്ഷണത്തിന്റെ വില ദൈനംദിനം വർദ്ധിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങളിൽ നിന്നും പരാതിയും ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർമാർക്കും ലീഗൽ മെട്രോളജി വകുപ്പിനും മന്ത്രി നിർദ്ദേശം നൽകി.