കോഴിക്കോട്: സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ മിന്നലിൽ നശിച്ചു പോയെന്ന് പറയുന്ന സർക്കാർ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ഒപ്പിട്ട കസ്റ്റംസ് ക്ലിയറൻസിൻ്റെ ഫയലുകളും കത്തിപോയോയെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. 2 വർഷമായി സി.പി.എമ്മിൻ്റെ സ്വന്തക്കാരനായ ജോയിൻ്റ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ ഹഖാണ് കസ്റ്റംസ് ക്ലിയറൻസിൽ ഒപ്പുവെക്കുന്നത്. കള്ളക്കളി പുറത്താവാതിരിക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചത് പോലെ കസ്റ്റംസ് ക്ലിയറൻസ് രേഖകളും സർക്കാർ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. മതഗ്രന്ഥങ്ങൾ നയതന്ത്ര ബാഗിലൂടെ അയക്കാറില്ലെന്ന് യു.എ.ഇ വ്യക്തമാക്കിയ സ്ഥിതിക്ക് കെടി ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. ഷൈൻ ഹഖിൻ്റെ തീവ്രവാദ ബന്ധം അന്വേഷിക്കാൻ നടപടിയെടുക്കണം. മടിയിൽ കനമില്ലാത്തതുകൊണ്ടാണോ സംസ്ഥാന സർക്കാർ കേന്ദ്ര അന്വേഷണ ഏജസികൾ ചോദിക്കുന്ന തെളിവുകൾ നശിപ്പിക്കുന്നതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
Trending
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി