തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ നാളെ പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 6 ഗഡു ക്ഷാമബത്ത കുടിശികയാണെന്നു സമരസമിതി ചെയർമാൻ ചവറ ജയകുമാർ പറഞ്ഞു. ഡയസ്നോൺ ബാധകമാകുന്നവരുടെ നാളത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്നും കുറവു ചെയ്യും. പണിമുടക്കു ദിവസം അനുമതിയില്ലാതെ ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്നു നീക്കം ചെയ്യും. അടിയന്തര സാഹചര്യങ്ങളിലൊഴികെ ഒരുവിധ അവധിയും അനുവദിക്കാൻ പാടില്ല.അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Trending
- അജ്മൽ കസബിൽ നിന്ന് വെടിയേറ്റ 9 വയസുകാരി; ഭയത്തെ ധൈര്യമാക്കി സാക്ഷി പറഞ്ഞു, ഇനിയും പൂർണമായ നീതി നടപ്പായിട്ടില്ലെന്ന് ദേവിക
- ‘കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ നിയമം തൊഴിലാളി വിരുദ്ധംഎം’; സംഘടിച്ച് പത്തിലധികം യൂണിയനുകൾ
- സിനിമയുടെ വിജയത്തിന് പിന്നില് നല്ല പ്രമേയമാണ് വേണ്ടത്:സംവിധായകന് രാജേഷ് അമനകര
- ഗതാഗത നിയമലംഘനം: ബഹ്റൈനില് രണ്ടു ദിവസത്തിനിടയില് 169 വാഹനങ്ങള് പിടിച്ചെടുത്തു
- പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന നിർദേശം: റിപ്പോർട്ട് സമർപ്പിക്കാത്തതിൽ വിമർശനവുമായി സുപ്രീംകോടതി
- തെരുവിലേക്ക് ചാഞ്ഞ മരങ്ങള് വെട്ടിമാറ്റാത്ത വീട്ടുടമസ്ഥര്ക്ക് 100 ദിനാര് വീതം പിഴ
- സിറ്റിസ്കേപ്പ് ബഹ്റൈന് 2025ന് തുടക്കമായി
- ഒഐസിസി ബഹ്റൈൻ പത്തനംതിട്ട ജില്ല കമ്മറ്റി ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.



