മനാമ: സ്റ്റാർ വിഷൻ മീഡിയ ഗ്രൂപ്പ് ഇന്ത്യൻ ക്ലബ്ബു് മായി സഹകരിച്ച് കൊച്ചിയിലേക്കുള്ള ചാർട്ടേഡ് വിമാനയാത്രയുടെ ബുക്കിംഗ് തുടരുന്നു.ഗൾഫ് എയർ വിമാനമാണ് ഈ യാത്രയ്ക്കായി ഒരുക്കുന്നത്. ഹാൻഡ് ബാഗേജ് ഉൾപ്പടെ 52 കിലോ ലഗ്ഗേജ് നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയും.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിബന്ധനങ്ങൾ പൂർണ്ണമായും പാലിച്ച്, ഇന്ത്യൻ എംബസിയുടെ മാർഗ നിർദേശങ്ങൾക്ക് വിധേയമായി മാത്രമായിരിക്കും വിമാനം പറത്തുക. കാലഹരണപ്പെട്ട സന്ദർശന വിസകൾ ഉള്ളവർ, തൊഴിൽ നഷ്ടപ്പെട്ടവർ, ഗർഭിണികൾ, ഒറ്റപ്പെട്ടുപോയ വിദ്യാർഥികൾ, പ്രായമായ പൗരൻമാർ, രോഗികൾ എന്നിവർക്ക് മുൻഗണന നൽകും.ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്ക് പോകുന്ന വിമാനത്തിൽ യാത്ര ചെയ്യാൻ ആവശ്യമുള്ളവർ 00973-36219358, 66362900,38060606 എന്നീ നമ്പറുകൾ ബന്ധപ്പെടുക.
രജിസ്ട്രേഷനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
സ്റ്റാർ വിഷൻ മീഡിയ ഗ്രൂപ്പ് കൊച്ചി ചാർട്ടേഡ് വിമാനയാത്ര
https://docs.google.com/forms/d/e/1FAIpQLSfhvDZOJ75UJgjxGF1tUwacbmlT56WFHnKZg5ZzBWZDqX8J0A/viewform