മനാമ: 125-ാമത് ഫിലിപ്പൈൻ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്, സ്റ്റാർ വിഷൻ ബ്രാൻഡ് സിങ്കുമായി സഹകരിച്ച് സ്റ്റാർ വിഷൻ ഫിലിപ്പിനോ ന്യൂസ് വെബ്സൈറ്റ് പുറത്തിറക്കി. ബഹ്റൈനിലെ ഡാനാ മാളിൽ നടന്ന പിനോയ് സ്വാതന്ത്ര്യ ദിനോത്സവത്തിലാണ് ഒപ്പുവയ്ക്കൽ ചടങ്ങ് നടന്നത്. സ്റ്റാർ വിഷൻ ഡബ്ല്യുഎൽഎൽ ചെയർമാൻ സേതുരാജ് കടയ്ക്കലും ബ്രാൻഡ് സിങ്ക് കമ്പനി ഡബ്ല്യുഎൽഎൽ സിഇഒ ക്രിസ്റ്റീന ഫുൾജെൻസിയോയും തമ്മിൽ പങ്കാളിത്ത കരാർ ഒപ്പുവച്ചു. നിലവിലുള്ള സ്റ്റാർ വിഷൻ ന്യൂസ് ഇംഗ്ലീഷ്, അറബിക്, മലയാളം ഭാഷകൾക്ക് പുറമെയാണ് ഫിലിപ്പിനോ ഭാഷായിലേക്കുള്ള സ്റ്റാർ വിഷന്റെ ചുവടുവയ്പ്പ്. ബ്രേക്കിംഗ് ന്യൂസ്, കമ്മ്യൂണിറ്റി & പബ്ലിക് അഫയേഴ്സ് സെഗ്മെന്റുകൾ, ജീവിതശൈലി സവിശേഷതകൾ എന്നിങ്ങനെ മൂന്ന് ഫിലിപ്പിനോ-അധിഷ്ഠിത പ്രോഗ്രാമുകളാണ് അവതരിപ്പിക്കുന്നത്.
കമ്മ്യൂണിറ്റി വോളന്റിയറും ഗുഡ് കോസ് ബിഎച്ച് സ്ഥാപകയുമായ ആനെറ്റ് അവില, ഇൻഫ്ലുൻസറും മോഡലും പിആർ സ്പെഷ്യലിസ്റ്റുമായ സിന തിരൽവാൾ, മോഡലും സംരംഭകനുമായ താൻസ് സ്റ്റാ അന, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ റിച്ചാർഡ് മാർട്ടിനെസ് എന്നിവർ പരിപാടി അവതരിപ്പിക്കും. സ്റ്റാർ വിഷൻ ന്യൂസ് – ഫിലിപ്പിനോ 2023 ജൂൺ 21 മുതൽ സംപ്രേഷണം ചെയ്യും. കൂടാതെ സംവേദനാത്മക പൊതുകാര്യങ്ങൾക്കും ഫാഷൻ, ഭക്ഷണം, സാംസ്കാരിക വിഭാഗങ്ങൾക്കും പുറമെ ദേശീയ വാർത്തകൾ, ഫിലിപ്പിനോ കമ്മ്യൂണിറ്റി വാർത്തകൾ, ഫിലിപ്പൈൻ വാർത്തകൾ എന്നിവയും ഉൾക്കൊള്ളുന്നു.