തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ സര്‍ക്കാര്‍ ചെയ്യേണ്ട ഉചിതമായ നടപടിയെന്ന് മന്ത്രി ഇ.പി. ജയരാജന്. പിരിച്ചുവിടല്‍ കുടുംബം തകര്‍ക്കലാണ്. സര്‍ക്കാരിന് അത് ചെയ്യാന്‍ സാധിക്കില്ല. സ്ഥിരപ്പെടുത്തിയതൊന്നും പിഎസ്സി പോസ്റ്റല്ല. തൊഴില്‍ രഹിതരില്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പറഞ്ഞു. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മന്ത്രി നേരത്തെയും വ്യക്തമാക്കിയിരുന്നു.


