മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2024 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കത്തീഡ്രലില്‍ വച്ച് ഇടവക വികാരിയും പ്രസ്ഥാനം പ്രസിഡണ്ടുമായ സുനില്‍ കുര്യന് ബേബി അച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് നടത്തി. സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് സഹ വികാരി ഫാദര്‍ ജേക്കബ് കല്ലുവിള ഉദ്ഘാടനം ചെയ്ത് സന്ദേശം നല്കി.
പ്രസ്ഥാനം ലേ-വൈസ് പ്രസിഡണ്ട് അന്നമ്മ തോമസ് സ്വാഗതം ആശംസിച്ചു. കേന്ദ്ര യുവജന പ്രസ്ഥാനം പ്രസിഡണ്ട് അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ്, സെക്രട്ടറി റവ. ഫാദര്‍ വിജു ഏലിയാസ് എന്നിവര്‍ ഓണ്‍ലൈനായും ഇടവക ട്രസ്റ്റി റോയി ബേബി, സെക്രട്ടറി എം. എം. മാത്യൂ, ബോണി മുളപ്പാം പള്ളില്, അജി ചാക്കോ പാറയില്‍, കത്തീഡ്രലിലെ വിവിധ ആദ്ധ്യാത്മിക സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രസ്ഥാനം യൂണിറ്റ് സെക്രട്ടറി മാക്സ് മാത്യൂസ് 2024 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. പ്രസ്ഥാനം ട്രഷറാര്‍ ഷൈന്‍ സൂസന് സജി നന്ദിയും പറഞ്ഞു.