മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലോക രക്തദാന ദിനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 16 വെള്ളിയാഴ്ച്ച സെല്‍മാനിയ മെഡിക്കല്‍ സെന്ററിലെ ബ്ലഡ് ബാങ്കില്‍ വെച്ച് രക്തദാനം നടത്തി പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ 24-മത് ക്യാമ്പ് ആണ് ഇപ്പോള്‍ നടന്നത്. ഏകദേശം നൂറ്റി ഇരുപത്തി അഞ്ച് (125) അംഗങ്ങള്‍ ഈ ക്യാമ്പില്‍ പങ്കെടുത്തു. ഇടവക വികാരിയും പ്രസിഡണ്ടുമായ റവ. ഫാദര്‍ സുനില്‍ കുര്യന് ബേബി, സഹ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ്, പ്രസ്ഥാനം ലേ- വൈസ് പ്രസിഡണ്ട് അന്നമ്മ തോമസ്, സെക്രട്ടറി ജോയല്‍ സാം ബാബു, ട്രഷറാര്‍ സാന്റോ അച്ചന്‍കുഞ്ഞ് എന്നിവര്‍ ക്യാമ്പിന് നേത്യത്വം നല്കി. കോര്‍ഡിനേറ്റര്‍ റ്റോളമി എം. ജി. പങ്കെടുത്ത ഏവരോടും ഉള്ള നന്ദി അറിയിച്ചു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു