മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഹാശാ ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഓശാന പെരുന്നാൾ കൊണ്ടാടി. ഓശാന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. റോജൻ പേരകത്തും, ഫാ. സിബി തോമസും മുഖ്യ കർമികത്വം വഹിച്ചു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകുന്നേരം 7 മുതൽ 9 മണിവരെ ഹാശാ കൺവൻഷൻ നടക്കും. കൺവൻഷന് ഫാ. സിബി തോമസ് നേതൃത്വം നൽകും. ഏപ്രിൽ 13 ബുധനാഴ്ച്ച 6.30 മുതൽ പെസഹ ശുശ്രൂഷയും ഏപ്രിൽ 15 വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതൽ ദു:ഖവെള്ളി ശുശ്രൂഷകളും ഏപ്രിൽ 16 ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ ഈസ്റ്റർ ശുശ്രൂഷകളും നടക്കും.
