തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി കാഞ്ഞങ്ങാട് വാർത്താസമ്മേളനത്തിൽ ആണ് തിയ്യതികൾ പ്രഖ്യാപിച്ചത്.
2022 മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ് എസ് എൽ സി പരീക്ഷ. മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ നടക്കും.
എസ് എസ് എൽ സി മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെ നടക്കും. മാർച്ച് 16 മുതൽ മാർച്ച് 21 വരെയാണ് പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ.
എസ് എസ് എൽ സി – ഐ ടി പ്രാക്റ്റിക്കൽ പരീക്ഷകൾ മാർച്ച് 10 മുതൽ 19 വരെ നടക്കും. പ്ലസ് ടു പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 21 ന് തുടങ്ങി മാർച്ച് 15 ന് അവസാനിക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 15 ന് ആരംഭിച്ച് മാർച്ച് 15 ന് അവസാനിക്കും.